മാ​ന്ന​നൂ​ർ ത​ട​യ​ണ​യു​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം: പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കും
Sunday, July 3, 2022 12:52 AM IST
ഷൊ​ർ​ണൂ​ർ : പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മാ​ന്ന​നൂ​ർ ഉ​രു​ക്കു ത​ട​യ​ണ​യു​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കും. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12.6 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണു പു​ന​ർ​നി​ർ​മാ​ണം. പ​ദ്ധ​തി രേ​ഖ തയാ​റാ​ക്കു​ന്ന മു​റ​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ സാ​ങ്കേ​തി​ക അ​നു​മ​തി​ക്കു വി​ടു​മെ​ന്ന് പി. മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ കി​ഡ്ക് (കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ) റീ​ബി​ൽ​ഡ് കേ​ര​ള​യ്ക്കു സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തു​ക അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ റീ​ബി​ൽ​ഡ് കേ​ര​ള​യി​ലെ വി​ദ​ഗ്ധ സം​ഘം എം​എ​ൽ​എ​യ്ക്കൊ​പ്പം ത​ട​യ​ണ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങും. 2018ലെ ​പ്ര​ള​യ​കാ​ല​ത്താ​ണ് ഭി​ത്തി ഇ​ടി​ഞ്ഞു പു​ഴ ക​ര​യി​ലേ​ക്കു ക​യ​റി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ര​ണ്ടാം പ്ര​ള​യ​ത്തോ​ടെ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​യി.

നി​ല​വി​ൽ ഭി​ത്തി ത​ക​ർ​ന്ന ഭാ​ഗ​ത്തെ കൃ​ഷി ഭൂ​മി​യി​ലൂ​ടെ​യാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്. ആറ് ഏ​ക്ക​റോ​ളം ഭൂ​മി ഇ​തി​ന​കം ഒ​ഴു​കി​പ്പോ​യി. മ​ഴ പെ​യ്ത് ഒ​ഴു​ക്കു ശ​ക്ത​മാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം കൃ​ഷി​ഭൂ​മി ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പു​ഴ​യ്ക്കും പാ​ട​ശേ​ഖ​ര​ത്തി​നും ഇ​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മാ​ന്ന​നൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍റെ ക​നാ​ൽ ആ​ദ്യ പ്ര​ള​യ​ത്തി​ൽ​ത​ന്നെ ഒ​ഴു​കി​പ്പോ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ വൃ​ക്ഷ​ങ്ങ​ളും ക​ട​പു​ഴ​കി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് പു​ഴ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു ക​യ​റി​യ​ത്.

ത​ട​യ​ണ​യു​ടെ പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ൽ പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ മു​ങ്ങി മ​രി​ച്ചി​രു​ന്നു. ക​ന്നു​കാ​ലി​ക​ളും വ​ന്യ​ജീ​വി​ക​ളും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.