അപകടക്കുഴികൾ നികത്താൻ തീരുമാനം
Monday, August 8, 2022 12:53 AM IST
ഒ​റ്റ​പ്പാ​ലം: കി​ഴ​ക്കെ ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന് മു​ക​ളി​ൽ രൂ​പം കൊ​ണ്ട അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ നി​ക​ത്താ​ൻ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
പാ​ല​ത്തി​ന് മു​ക​ളി​ലെ കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.
ടൗ​ണി​ലെ പൈ​പ്പി​ട​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. ടൗ​ണി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ലൈ​നി​ൽ നി​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൈ​പ്പ് ക​ണ​ക്ഷ​ൻ കൊ​ടു​ക്കു​ന്ന​ത് അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും.
ക​ണ​ക്ഷ​ൻ ന​ല്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​ക്കാ​ൻ അ​ഡ്വ.​കെ. പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​ദേ​ശം ന​ല്കി.
പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്നും റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തും മ​ഴ പെ​യ്താ​ൽ ച​ളി നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ടൗ​ണി​ൽ ദു​സ​ഹ​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ത്തി​ൽ ഇ​ട​പെ​ട്ടാ​ണ് എം​എ​ൽ​എ നി​ർ​ദേ​ശം ന​ല്കി​യ​ത്.
ഒ​റ്റ​പ്പാ​ലം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​ത് വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത് പ​രി​ഹ​രി​ക്കും. ദി​വ​സേ​ന ചു​രു​ങ്ങി​യ​ത് അ​ഞ്ച് ത​വ​ണ​യെ​ങ്കി​ലും ഇ​ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യാ​ണ് പ​രാ​തി. ഒ​റ്റ​പ്പാ​ലം ടൗ​ണി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പെ​ട്ട് ഏ​ഴ് കേ​സു​ക​ൾ എ​ടു​ത്ത​താ​യി പോ​ലീ​സ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​റ്റ​പ്പാ​ലം കോ​ള​ജ് സ്റ്റോ​പ്പി​ൽ രാ​വി​ലെ 8.30 മു​ത​ൽ 10വ​രെ​യും വൈ​കി​ട്ട് 3.30 മു​ത​ൽ 5.30 വ​രെ​യും ബ​സു​ക​ൾ നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
സൗ​ക​ര്യ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ 72 കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭ എൻജിനീ​യ​ർ അ​റി​യി​ച്ചു. 17 കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി​യ​താ​യും എം​ഇ പ​റ​ഞ്ഞു. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ധ​ർ​മ​ല​ശ്രീ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.