സ​മ​ര​ക്ക​ട പ്ര​തി​ഷേ​ധവുമായി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ
Tuesday, August 9, 2022 12:14 AM IST
പാ​ല​ക്കാ​ട്: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ക്ക​ട ഒരുക്കി വേറിട്ട സമരം നടത്തി.
2014ൽ ​യു​പി​എ ഗ​വ​ർ​മെ​ന്‍റ് ഭ​രി​ച്ച കാ​ല​ത്തെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും നി​ല​വി​ലെ വി​ല​യും പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് ഗ്യാ​സ്, പെ​ട്രോ​ൾ, ഡീ​സ​ൽ, അ​രി, പ​രി​പ്പ്, മു​ള​ക്, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം സ​മ​ര​ക്ക​ട​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം.​ പ്ര​ശോ​ഭ് പ്ര​സം​ഗി​ച്ചു.