പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ആ​ദ​രി​ക്ക​ലും
Tuesday, August 9, 2022 12:16 AM IST
പാ​ല​ക്കാ​ട് : ഒ​ല​വ​ക്കോ​ട് ആ​ർ​ട്സ് അ​ക്കാ​ദ​മി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ക​ഥാ​കൃ​ത്ത് വൈ​ശാ​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ഗ​സാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ ടി.​പി.​എ​ൽ. പ്ര​സാ​ദ്, ഡോ.​പി. മു​ര​ളി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ, കാ​ന്തി​മ​തി എ​ന്നി​വ​രെ ഷാ​ൾ അ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ല്കി​യും ആ​ദ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷീ​ജ സ്വാ​ഗ​ത​വും രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ര​വീ​ന്ദ്ര​ൻ, വി​ന​യ​ൻ, വി​നോ​ദ്, ആ​ന​ന്ദ്, സ​തി, ല​ത, സു​ധാ​മി​നി, ഉ​ദ​യ​കു​മാ​രി എ​ന്നീ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ല്കി.

യോ​ഗം നാളെ

പാലക്കാട്: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ അ​ഥോറി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ത്താം​ത​രം തു​ല്യ​ത, ഹ​യ​ർ​സെ​ക്ക​ണ്ട​റി തു​ല്യ​താ പൊ​തു​പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷാ​കേ​ന്ദ്രം ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രു​ടെ നാളെ രാ​വി​ലെ 10 ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.