റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ബു​ക്ക് സ്റ്റാ​ളു​ക​ൾ​ക്കു പൂ​ട്ട്..!
Thursday, August 11, 2022 12:15 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊ​ർ​ണൂർ : റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ബു​ക്ക് സ്റ്റാ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഇ​നി മു​ത​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പു​സ്ത​ക വി​ല്പന സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​വി​ല്ല.
പ​ത്ര​ങ്ങ​ൾ, ആ​നു​കാ​ലി​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ല്ക്കു​ന്ന മു​ഴു​വ​ൻ സ്റ്റാ​ളു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ പു​തി​യ ഉ​ത്ത​ര​വ്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​സ്ത​ക വി​ല്പന സ്റ്റാ​ളു​ക​ൾ​ക്കാ​ണ് റെ​യി​ൽ​വേ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ഴു വീ​ഴു​ന്ന​ത്. തീ​വ​ണ്ടി​ക​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് പ്ര​ഭാ​ത​ങ്ങ​ളി​ൽ ഇ​ത്ത​രം സ്റ്റാ​ളു​ക​ൾ പ​ത്ര​വാ​യ​ന​യ്ക്ക് വ​ലി​യ ഉ​പ​കാ​ര​മാ​യി​രു​ന്നു.
തീ​വ​ണ്ടി യാ​ത്ര​യു​ടെ വി​ര​സ​ത അ​ക​റ്റാ​ൻ നേ​രം പോ​ക്കി​നാ​യി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു.
പു​സ്തക സ്റ്റാ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തോ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​വും.
ഇ​വ​ർ​ക്കെ​ല്ലാം മ​റ്റ് തൊ​ഴി​ലി​ട​ങ്ങ​ൾ തേ​ടി പോ​വേ​ണ്ടി വ​രും. റെ​യി​ൽ​വേ​യു​ടെ പു​തു​ക്കി​യ ന​യ​മ​നു​സ​രി​ച്ചാ​ണ് പു​സ്ത​കാ​നു​കാ​ലി​ക​ങ്ങ​ളും വൃ​ത്താ​ന്ത​പ​ത്ര​ങ്ങ​ളും വി​റ്റ​ഴി​ച്ചി​രു​ന്ന സ്റ്റാ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.