12 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 157 കു​ടും​ബ​ങ്ങ​ളി​ലെ 389 പേ​ർ
Friday, August 12, 2022 12:42 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ചി​റ്റൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ലെ 12 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി നി​ല​വി​ൽ 157 കു​ടും​ബ​ങ്ങ​ളി​ലെ 389 പേ​ർ ക​ഴി​യു​ന്നു. ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ നെ​ല്ലി​യാ​ന്പ​തി​യി​ലെ പാ​ട​ഗി​രി പാ​രി​ഷ് പ​ള്ളി​യി​ൽ 12 കു​ടും​ബ​ങ്ങ​ളി​ലെ 29 പേ​രെ​യും(19 സ്ത്രീ​ക​ൾ, 6 പു​രു​ഷ​ൻ​മാ​ർ, 4 കു​ട്ടി​ക​ൾ), ക​യ​റാ​ടി വി​ല്ലേ​ജി​ലെ വീ​ഴ്ലി​യി​ൽ ചെ​റു​നെ​ല്ലി​യി​ൽ നി​ന്നു​ള്ള ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ 17 പേ​രെ ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​മി​ച്ച മൂ​ന്ന് വീ​ടു​ക​ളി​ലും(12 സ്ത്രീ​ക​ൾ, 4 പു​രു​ഷ​ൻ​മാ​ർ, ഒ​രു കു​ട്ടി) മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ 39 കു​ടും​ബ​ങ്ങ​ളി​ലെ 110 പേ​രെ​യും (40 സ്ത്രീ​ക​ൾ, 39 പു​രു​ഷ​ൻ​മാ​ർ, 31 കു​ട്ടി​ക​ൾ) പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ പു​ളി​ക്ക​ൽ ഗ​വ. യു.​പി. സ്കൂ​ളി​ൽ 30 കു​ടും​ബ​ങ്ങ​ളി​ലെ 82 പേ​രെ​യും (34 സ്ത്രീ​ക​ൾ, 31 പു​രു​ഷ​ൻ​മാ​ർ, 17 കു​ട്ടി​ക​ൾ), പാ​ല​ക്ക​യം പാ​ന്പ​ൻ​തോ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 8 പേ​ർ (നാ​ല് സ്ത്രീ​ക​ൾ, 2 പു​രു​ഷ​ൻ, 2 കു​ട്ടി​ക​ൾ) പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജ് ഒ​ന്നി​ൽ പാ​ന്പ​ൻ​തോ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രെ​യും (4 സ്ത്രീ​ക​ൾ, 2 പു​രു​ഷ​ൻ​മാ​ർ, 5 കു​ട്ടി​ക​ൾ) മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ലെ ഷോ​ള​യൂ​ർ ചി​റ്റൂ​ർ പാ​രി​ഷ് ഹാ​ളി​ൽ 18 കു​ടും​ബ​ങ്ങ​ളി​ലെ 38 പേ​രെ​യും (20 സ്ത്രീ​ക​ൾ, 15 പു​രു​ഷ​ൻ, 3 കു​ട്ടി​ക​ൾ) മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഷോ​ള​യൂ​ർ വെ​ങ്ക​ക​ട​വ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ 27 കു​ടും​ബ​ങ്ങ​ളി​ലെ 32 പേ​രെ​യും (11 പു​രു​ഷ​ൻ​മാ​ർ, 17 സ്ത്രീ​ക​ൾ, 4 കു​ട്ടി​ക​ൾ) പ​ട​വ​യ​ൽ വി​ല്ലേ​ജി​ൽ ആ​ന​ക്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ൽ 5 കു​ടും​ബ​ങ്ങ​ളി​ലെ 20 പേ​രെ​യും (4 പു​രു​ഷ​ൻ​മാ​ർ, 8 സ്ത്രീ​ക​ൾ, 8 കു​ട്ടി​ക​ൾ) അ​ഗ​ളി വി​മ​ലാ​ഭ​വ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​രെ​യും (2 സ്ത്രീ, 2 ​പു​രു​ഷ​ൻ, 1 കു​ട്ടി) മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഷോ​ള​യൂ​ർ വി​ല്ലേ​ജ് വെ​ങ്ക​ട​വ് അ​ങ്ക​ണ​വാ​ടി​യി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​ർ (മൂ​ന്ന് പു​രു​ഷ​ൻ​മാ​ർ, നാ​ല് സ്ത്രീ​ക​ൾ, നാ​ല് കു​ട്ടി​ക​ൾ) ക​ള്ള​മ​ല വി​ല്ലേ​ജ് ക​ൽ​ക്ക​ണ്ടി ട്രി​നി​റ്റി ച​ർ​ച്ച ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 26 പേ​രെ​യും (12 പു​രു​ഷ​ൻ​മാ​ർ, 10 സ്ത്രീ​ക​ൾ ,4 കു​ട്ടി​ക​ൾ) മാ​റ്റി പാ​ർ​പ്പി​ച്ച​താ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.