ബീ​റ്റ് ഫോ​റ​സ്റ്റ​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Friday, August 12, 2022 12:42 AM IST
കൊ​ല്ല​ങ്കോ​ട് : വ​നം വ​കു​പ്പ് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ കാ​ണാ​നി​ല്ലെ​ന്ന് പി​താ​വ് കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. വെ​ള്ളാ​ന്ത​റ സീ​നാ ഭ​വ​നി​ൽ ച​ന്ദ്ര​ൻ ശേ​ഖ​ര​ൻ പി​ള്ള​യു​ടെ മ​ക​ൻ അ​നൂ​പ് ച​ന്ദ്ര​ൻ (44) കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. നെന്മാറ തി​രു​വ​ഴി​യാ​ട് വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

പ​തി​വാ​യി എ​ട്ടു മ​ണി​ക്കാ​ണ് വീ​ട്ടി​ൽ നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​വാ​റു​ള്ള​ത്. ഇ​ന്ന​ലെ പ​തി​വി​ല്ലാ​തെ ആ​റ​ര​ക്ക് വീ​ട്ടി​ൽ ന​ന്നും പു​റ​ത്തി​റ​ങ്ങി​യ അ​നു​ച​ന്ദ്ര​ൻ ഏ​റെ നേ​രം മാ​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രി​ച​യ​ക്കാ​രെ​യും മ​റ്റും അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി സ്ഥ​ല​ത്തും സ​ഹ​ജീ​വ​ന​ക്കാ​രെ മൊ​ബൈ​ലി​ൽ വി​ള​ച്ച​തി​ൽ അ​വി​ടേ​യും എ​ത്താ​തി​രു​ന്ന​തി​നാ​ൽ പി​താ​വ് ച​ന്ദ്ര​ശേ​ഖ​ര​പ്പി​ള്ള ന​ല്കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.