ച​ന്ദ​ന​ക​ട​ത്ത് കേ​സ് : ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Friday, August 12, 2022 12:44 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും 36 കി​ലോ ച​ന്ദ​ന കാ​ത​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. ഷോ​ള​യൂ​ർ ന​ല്ല​ശി​ങ്ക ഉൗ​രി​ലെ ര​ങ്ക​ൻ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 30ന് ​ആ​റ് പ്ര​തി​ക​ളെ ച​ന്ദ​നം സ​ഹി​തം പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യ​ട​ക്കം മൂ​ന്നു പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് ആ​ള് അ​റ​സ്റ്റി​ലാ​യി. പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കൂ​ടെ പി​ടി​കി​ട്ടാ​നു​ണ്ടെ​ന്ന് വ​നം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ ബി​ജു, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ജ​യേ​ന്ദ്ര​ൻ, എ​സ്എ​ഫ്ഒ ഫി​ലി​ക്സ്, ബി​എ​ഫ്ഒ​മാ​രാ​യ ജ​യേ​ഷ്, തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.