ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​ക്ക് ജി​സി​സി സൗ​ഹൃ​ദ​ക്കൂ​ടി​ന്‍റെ സ​ഹാ​യം കൈ​മാ​റി
Friday, August 12, 2022 12:47 AM IST
ചി​റ്റൂ​ർ : ഗ​വ​ണ്‍​മെ​ന്‍റ് ചി​റ്റൂ​ർ കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട എ​ഴു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ല്കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യാ​യ ജി​സി​സി സൗ​ഹൃ​ദ​ക്കൂ​ട് സ​മാ​ഹ​രി​ച്ച 111111 രൂ​പ​യു​ടെ ചെ​ക്ക് സൗ​ഹൃ​ദ​കൂ​ട് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി രാ​ജീ​വ് സു​ധാ​ക​ര​ൻ, വി.​അ​ബ്ദു​ൽ മു​ജീ​ബ് (മ​ദ​ർ​ഗോ​ൾ​ഡ്), ഡി​വൈ​എ​സ്പി എ​ൻ.​മു​ര​ളീ​ധ​ര​ൻ, അ​ഡ്വ.​സി​യാ​വു​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​കെ. അ​നു​രാ​ധ​ക്ക് കൈ​മാ​റി.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. ബേ​ബി, വി.​എം. ഷ​ണ്‍​മു​ഖ​ദാ​സ്, പ്രീ​താ​മു​ര​ളി, ല​ളി​ത, ദ​ർ​ശ​ന എ​സ്.​കു​മാ​രി, എ.​ദേ​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.