അ​ണി​ക്കോ​ട്ട് അ​ഴു​ക്കു​ചാ​ൽ നി​ർ​മാണം ഇ​ഴ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Saturday, August 13, 2022 12:55 AM IST
ചി​റ്റൂ​ർ: അ​ണി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം അ​ഴു​ക്കു​ചാ​ലി​നു കു​ഴി​യെ​ടു​ത്ത​ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാൽ യാത്ര അ​തീ​വ ദുഷ്ക​ര​ം.

അ​ഴു​ക്കു​ചാ​ലി​നു സ​മീ​പ​ത്തെ ഇ​രു​പ​തി​ൽ കൂ​ടു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രത​ട​സ​വു​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ട​ന്നു വ​രാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച മ​ര​പ്പ​ല​ക​യി​ൽ നി​ന്നും യാ​ത്ര​ക്കാ​ര​ൻ താ​ഴെ വീ​ണ അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് അ​ഴു​ക്കു​ചാ​ൽ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് റോ​ഡ​രി​കി​ൽ ചാ​ലു​കീ​റി​യ​ത്.

പി​ന്നീ​ട് മ​ഴ പെ​യ്യു​ന്ന​താ​യി കാ​ര​ണം പ​റ​ഞ്ഞ് പൊ​തുമ​രാ​മ​ത്ത് അ​ധി​കൃ​ത​ർ നി​ർ​മാ​ണ ജോ​ലി​ക​ൾ നി​ർത്തി ​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ ക​യ​റി വ​രാ​ൻ ക​ഴി​യാ​താ​യ​തോ​ടെ വ്യാ​പാ​രി​ക​ൾ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു അ​ധി​കൃ​ത​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നു ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.​

എ​ന്നാ​ൽ അ​ഴു​ക്കു​ചാ​ൽ കു​ഴി​യെ​ടു​ത്ത സ്ഥ​ല​ത്ത് മ​ണ​ൽ​ചാ​ക്ക് നി​ര​ത്തു​ക​യും വീ​ണ്ടും നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യു​മാ​ണു​ണ്ടായത്. അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്കി.