ജില്ലാ കളക്ടർ പതാക ഉയർത്തി
Sunday, August 14, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: രാജ്യത്തിന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ​മീ​ര​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ആ​ദ​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ഓ​ഗ​സ്റ്റ് 15ന് ​രാ​ജ്യ​ത്തു​ട​നീ​ളം ആ​ഘോ​ഷി​ക്കും.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നലെ മു​ത​ൽ വീ​ടു​ക​ളി​ലും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.
അതിന്‍റെ ഭാഗമായാണ് പൊ​തു​ജ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ റേ​സ്കോ​ഴ്സ് ഏ​രി​യ​യി​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ക്യാ​ന്പ് ഓ​ഫീ​സി​ൽ ക​ള​ക്ട​ർ സ​മീ​ര​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ആ​ദ​രി​ച്ചു.