അലനല്ലൂരിൽ സ്കൂൾ വി​ദ്യാ​ർ​ഥിക​ളുടെ നാ​ട​ൻ ഭ​ക്ഷ്യ​മേ​ള ശ്രദ്ധേയമായി
Monday, August 15, 2022 12:47 AM IST
അ​ല​ന​ല്ലൂ​ർ : അ​ല​ന​ല്ലൂ​ർ ഗ​വ ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി.
ചെ​ന്പ​ര​ത്തി സ്ക്വാ​ഷ് മു​ത​ൽ പ​പ്പാ​യ പു​ഡിം​ഗ് ഹ​ൽ​വ വ​രെ അ​ട​ങ്ങു​ന്ന 550 വൈ​വി​ധ്യ​മാ​ർ​ന്ന നാ​ട​ൻ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​ക്കി പ്ര​ദ​ർ​ശ​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​ത്.
ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ ശാ​സ്ത്ര പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.
ഫാ​സ്റ്റ് ഫു​ഡു​ക​ളു​ടെ വ​ല​യി​ല​ക​പ്പെ​ട്ട കാ​ല​ത്ത് കു​ട്ടി​ക​ളെ നാ​ട​ൻ രു​ചി​ക​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും സാ​ധ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്.
കു​ട്ടി​ക​ളെ​ഴു​തി​യ പാ​ച​ക​ക്കു​റി​പ്പു​ക​ൾ ചേ​ർ​ത്ത് ’രു​ചി​മേ​ളം’ പ​തി​പ്പും മേ​ള​യു​ടെ ഭാ​ഗ​മാ​യി ത​യ്യാ​റാ​ക്കി​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ദാ​മോ​ദ​ര​ൻ പ​ള്ള​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹം​സ ആ​ക്കാ​ട​ൻ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ മേ​ള സ​ന്ദ​ർ​ശി​ച്ചു.
500 കു​ട്ടി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ കെ.​ജു​വൈ​രി​യ​ത്ത്, കെ.​മു​ഹ​മ്മ​ദ് ഫി​റോ​സ്, ടി.​മാ​ലി​നി, പി.​യൂ​സ​ഫ്, എം.​മോ​ഹ​ന​ൻ, കെ.​സു​ബൈ​ദ, കെ.​ആ​സ്യ, വി.​ഷം​ന, പി.​ശ്രു​തി, പി.​ശ​ബ്ന നേ​തൃ​ത്വം ന​ല്കി.