ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ​പ്പ​ട നി​ർ​മാണം തകൃതി
Monday, August 15, 2022 12:49 AM IST
ചി​റ്റൂ​ർ : ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ​പ്പ​ട നി​ർ​മാ​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് വെ​ള്ളാ​ന്ത​റ​യി​ൽ വീ​ര​മാ​ണി​ക്ക​നും കു​ടും​ബ​വും.

ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വീ​ര​മ​ണി​ക്ക​നും കു​ടും​ബ​വും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത് പ​പ്പ​ടം നി​ർ​മി​ച്ച് വി​ല്പ്പ​ന ന​ട​ത്തി വ​രു​ന്ന​തി​ലൂ​ടെ​യാ​ണ്.

ക​ച്ചേ​രി​മേ​ട്, ആ​ലാം​ക​ട​വ്, ക​ന്നി​മാ​രി, ക​ണ​ക്ക​ന്പാ​റ, അ​ണി​ക്കോ​ട്, അ​ന്പാ​ട്ടു പാ​ള​യം ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും എ​ത്തി​ച്ചാ​ണ് വി​ല്പ്പ​ന ന​ട​ത്തി വ​രു​ന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വീ​ര​മാ​ണി​ക്ക​ന്‍റെ പ​പ്പ​ടം വി​ല്പ്പ​ന​ക്കെ​ത്തു​ന്ന​തു വാ​ങ്ങാ​ൻ വീ​ട്ട​മ്മ​മാ​ർ കാ​ത്തു നി​ല്ക്കാ​റു​ണ്ട്.

കൃ​ത്രി​മ ചേ​രു​വ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​നി​ല​വാ​രം ഉ​ണ്ടാ​വു​മെ​ന്ന​താ​ണ് ആ​വ​ശ്യ​ക്കാ​ർ തു​ട​ർ​ന്നു വ​രു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ര​മാ​ണി​ക്ക​ൻ പ​റ​യു​ന്ന​ത്.
പ​പ്പ​ട നി​ർ​മ്മാ​ണ​ത്തി​നു ഭാ​ര്യ മം​ഗ​ള​വും സ​ജീ​വ​മാ​യി​രം​ഗ​ത്തു​ണ്ട്.

ഓ​ണം മ​റ്റു വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പ​പ്പ​ടം വാ​ങ്ങു​ന്ന​തി​നാ​യി ആ​വ​ശ്യ​ക്കാ​ർ മു​ൻ​കൂ​റാ​യി വി​ര​മാ​ണി​ക്ക​ത്തെ സ​മീ​പി​ക്കാ​റു​മു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​ത്തു തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചാ​ണ് കൂ​ടു​ത​ൽ പ​പ്പ​ടം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി ന​ട​ക്കു​ന്ന വി​വാ​ഹം മ​റ്റു ച​ട​ങ്ങു​ക​ളി​ലെ സ​ദ്യ​യ്ക്ക് പ​പ്പ​ടം എ​ണ്ണ​യി​ലി​ട്ടു വ​റു​ക്കു​ന്ന ഗ​ന്ധം ക​ണ​ക്കാ​ക്കി വീ​ര​മാ​ണി​ക്ക​ന്‍റെ നി​ർ​മി​തി എ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി സ​മീ​പ​വാ​സി പ​റ​യു​ന്നു.

കു​റ​ഞ്ഞ വ​രു​മാ​നം ല​ഭി​ച്ചാ​ലും ജോ​ലി ഒ​രു സേ​വ​ന​തമാ​യി തു​ട​രു​മെ​ന്നാ​ണ് വീ​ര​മാ​ണി​ക്കം പ​റ​യു​ന്ന​ത്.