ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ എ​ൻഎ​സ്എ​സ് സ​പ്ത​ദി​ന ക്യാ​ന്പി​നു തു​ട​ക്ക​ം
Monday, August 15, 2022 12:49 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ എ​സ് എ​സി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പ് സ്വാ​ത​ന്ത്ര്യാ​മൃ​ത​ത്തി​ന് തു​ട​ക്ക​മാ​യി.
പ​ഞ്ചാ​യ​ത്തം​ഗം അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ശോ​ഭ റോ​സ് അ​ധ്യ​ക്ഷ​യാ​യി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ധ​വ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ അ​നു​ഡേ​വി​ഡ്, എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​പി.​ഷീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തോ​ടൊ​പ്പം സ​മൂ​ഹ​ന​ന്മ​ക​ൾ ല​ക്ഷ്യം വ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്യാ​ന്പി​ലു​ണ്ടാ​കും.