തി​രു​വി​ഴാം​കു​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ ഇ​ന്നു തു​ര​ത്തു​ം
Monday, August 15, 2022 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ൽ അ​ധി​ക​മാ​യി തി​രു​വ​ഴാ​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ഇ​ന്നും ഉ​ൾ​കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.
ഇ​ന്നു​രാ​വി​ലെ 10 മ​ണി​ക്കാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി ആ​രം​ഭി​ക്കു​ക. ഇ​തി​നു മു​ന്പാ​യി മൂ​ന്ന് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ൾ എ​വി​ടെ​യാ​ണ് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കും.
ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ക. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി തു​ട​ർ​ന്നെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ ചെ​ന്നീ​രി ഭാ​ഗ​ത്ത് ത​ന്പ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വി​ടെ നി​ന്നും ര​ണ്ടു ത​വ​ണ കാ​ട്ടാ​ന​ങ്ങ​ൾ ഉ​ൾ​കാ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും തി​രി​ച്ച് ഈ ​ഭാ​ഗ​ത്തേ​ക്ക് ത​ന്നെ വ​രി​ക​യാ​യി​രു​ന്നു.
രാ​ത്രി ഏ​റെ വൈ​കി​യ​തി​നാ​ലാ​ണ് ന​ട​പ​ടി നി​ർ​ത്തി​വ​ച്ച​തെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഭാ​ഗം വ്യ​ക്ത​മാ​യ​തി​നു​ശേ​ഷം ഏ​തെ​ല്ലാം റോ​ഡു​ക​ൾ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്ന് നി​ശ്ച​യി​ക്കു​ക​യു​ള്ളു. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി​യും മ​റ്റും ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.