യു​വ​ജ​ന ക​മ്മീഷ​ൻ അ​ദാ​ല​ത്ത്: 16 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, August 17, 2022 12:33 AM IST
പാ​ല​ക്കാ​ട്: ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീഷ​ൻ ജി​ല്ലാ അ​ദാ​ല​ത്തി​ൽ 20 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു.
16 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. നാ​ലെ​ണ്ണം അ​ടു​ത്ത സി​റ്റി​ംഗിലേ​ക്ക് മാ​റ്റി. പു​തു​താ​യി 10 പ​രാ​തി​ക​ൾ ല​ഭി​ച്ചു.
ഗ​വ. പ്ര​സി​ലേ​ക്കു​ള്ള ബൈ​ൻ​ഡ​ർ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക് ബൈ​ട്രാ​ൻ​സ്ഫ​ർ വ​ഴി​യും പി​എ​സ്‌​സി നി​യ​മ​ന​ത്തി​ലും നി​ല​വി​ലു​ള്ള ആ​നു​പാ​തം ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന പ​രാ​തി​യി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഭേ​ദ​ഗ​തി ദ്രു​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് യു​വ​ജ​ന ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഷ​യം സ്പെ​ഷ്യ​ൽ റൂ​ൾ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച മീ​റ്റി​ംഗി​ൽ അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​നു വേ​ണ്ടി ഹാ​ജ​രാ​യ പ്ര​തി​നി​ധി അ​ദാ​ല​ത്തി​ൽ അ​റി​യി​ച്ചു.
ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ചി​ന്താ ജെ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടി. ​മ​ഹേ​ഷ്, പി.​കെ. മു​ബ​ഷീ​ർ, ക​മ്മി​ഷ​ൻ സെ​ക്ര​ട്ട​റി ഡാ​ർ​ളി ജോ​സ​ഫ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി സി. ​അ​ജി​ത് കു​മാ​ർ, സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ എം. ​ര​ണ്‍​ദീ​ഷ്, അ​സി​സ്റ്റ​ന്‍റ് പി. ​അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.