പ​ര​സ്പ​രം സ​ഹ​ക​രി​ച്ചു കു​ടും​ബ ബ​ന്ധ​ങ്ങ​ളെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണം: വ​നി​താ ക​മ്മീഷ​ൻ
Wednesday, August 17, 2022 12:33 AM IST
പാലക്കാട്: പ​ര​സ്പ​രം അം​ഗീ​ക​രി​ച്ചും സ​ഹ​ക​രി​ച്ചും കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് വ​നി​താ ക​മ്മി​ഷ​ൻ അം​ഗം ഷി​ജി ശി​വ​ജി.
നി​സാ​ര പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​തു വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യെ​യും സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മി​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മി​ഷ​ൻ അ​ദാ​ല​ത്തി​ലാ​ണ് ക​മ്മി​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കു​ടും​ബ​പ്ര​ശ്നം, ഗാ​ർ​ഹി​ക പീ​ഡ​നം, അ​തി​ർ​ത്തി ത​ർ​ക്കം, വീ​ടു​ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി​യ കേ​സു​ക​ൾ ക​മ്മി​ഷ​ൻ പ​രി​ഗ​ണി​ച്ചു.
ആ​കെ 30 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം തീ​ർ​പ്പാ​യി. നാ​ലു കേ​സു​ക​ളി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി.
മൂ​ന്നെ​ണ്ണം കൗ​ണ്‍​സി​ലി​ങ്ങി​ന് വി​ട്ടു. 18 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കു മാ​റ്റി​വച്ചു.
ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഷി​ജി ശി​വ​ജി, അ​ഭി​ഭാ​ഷ​ക​രാ​യ സി. ​ഷീ​ബ, സി. ​ര​മി​ക, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി. ​ബി​ന്ധ്യ, പി.​എം. ഷീ​ജ, എ​സ്.​ഐ. കെ. ​ശാ​ന്ത​കു​മാ​രി, സി.​പി.​ഒ. ഡി. ​മാ​യ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.