നൂ​റി​ല​ധി​കം അ​മ്മ​മാ​ർ അ​ര​ങ്ങി​ലെ​ത്തി​; ന​വ്യാ​നു​ഭൂ​തി​യാ​യി ടാ​പ് രം​ഗോ​ത്സ​വം
Wednesday, August 17, 2022 12:33 AM IST
പാ​ല​ക്കാ​ട്: ഉൗ​ന്നു​വ​ടി​യു​മാ​യി പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി ചി​രി​ച്ചും വീ​ൽ​ചെ​യ​റി​ലി​രു​ന്ന് ഡ​യ​ലോ​ഗു​ക​ൾ ഓ​ർ​ത്തെ​ടു​ത്ത് പ​റ​ഞ്ഞും അ​മ്മ​മാ​ർ അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് അ​തൊ​രു ന​വ്യാ​നു​ഭൂ​തി​യാ​യി.
സൂ​ര്യ​ര​ശ്മി ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ന്ന ടാ​പ് നാ​ട​ക​വേ​ദി​യു​ടെ പ​തി​മൂ​ന്നാ​മ​ത് രം​ഗോ​ത്സ​വ​ത്തി​ലാ​ണ് പ്ര​യാ​ധി​ക്യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു പ​ത്ത് മി​നി​റ്റു​ള്ള പ​ത്ത് നാ​ട​ക​ങ്ങ​ളി​ലൂ​ടെ 60 വ​യ​സു മു​ത​ൽ 101 വ​യ​സു വ​രെ​യു​ള്ള 110 അ​മ്മ​മാ​ർ വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ​ത്.
പാ​ല​ക്കാ​ട് മേ​ഴ്സി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പ​ത്ത് അ​മ്മ​മാ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് വാ​ന​ന്പാ​ടി​ക​ൾ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ സ​ദ​സ് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ഈ ​അ​മ്മ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.
നാ​ട​ക​ങ്ങ​ളി​ൽ വീ​ൽ​ചെ​യ​റി​ലി​രു​ന്ന് ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ ഏ​ക അ​ഭി​നേ​ത്രി​യാ​യി വാ​ന​ന്പാ​ടി ക​ളി​ലെ രാ​ധ​മ്മ മാ​റി. വാ​ന​ന്പാ​ടി​ക​ൾ നാ​ട​കം ക​ഴി​ഞ്ഞ​പ്പോ​ൾ സ്റ്റേ​ജി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ൻ വീ​ൽ ചെ​യ​റി​ലി​രു​ന്ന രാ​ധ​മ്മ​യെ ച​ല​ച്ചി​ത്ര സീ​രി​യ​ൽ താ​രം രാ​ജേ​ഷ് ഹെ​ബ്ബാ​ർ ഒ​റ്റ​യ്ക്ക് പൊ​ക്കി​യെ​ടു​ത്ത് നി​ന്ന​ത് സ​ദ​സി​നു കൗ​തു​ക​മാ​യി.
ത​ങ്ക​പ്പെ​ണ്ണ് എ​ന്ന നാ​ട​ക​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ 101 വ​യ​സ്‌​സു​ള്ള നാ​ച്ചി​യ​മ്മ ഉൗ​ന്നു​വ​ടി​യു​മാ​യി സ്റ്റേ​ജി​ലെ​ത്തി​യ​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് നീ​ണ്ട​ ക​രഘോ​ഷ​മു​യ​ർ​ന്നു.