സ​ർ​ക്കാ​രി​നും കൃ​ഷിവ​കു​പ്പി​നും തെ​രു​വി​ൽ വി​ചാ​ര​ണ
Thursday, August 18, 2022 12:18 AM IST
പാ​ല​ക്കാ​ട് : ക​ർ​ഷ​ക​ദി​ന​മാ​യ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ർ ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​ത്തി​നാ​യി വ്യ​ത്യ​സ്ത മാ​ർ​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
കെ​സി​ബി​സി അ​തി​ജീ​വ​ന സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ക​രി​ദി​ന ആ​ച​ര​ണം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി. പാ​ല​ക്കാ​ട്ട് അ​തി​ജീ​വ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം കോ​ട്ട​മൈ​താ​ന​ത്തെ അ​ഞ്ചു​വി​ള​ക്കി​ൽ നി​ന്നു​മാ​ണ് ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ക​രി​ദി​ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്ന​ത്.
പാ​ല​ക്കാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​തോ​മ​സ് കി​ഴ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു മു​ത​ൽ ബ​ഫ​ർ സോ​ണ്‍ വ​രെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ ന​ട​ന്ന ക​രി​ദി​ന പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ർ​ഷ​ക​ർ തെ​രു​വി​ൽ സ​ർ​ക്കാ​രി​നെ വി​ചാ​ര​ണ ചെ​യ്യു​ന്ന ദി​ന​മാ​യി കേ​ര​ള​ത്തി​ൽ ക​ർ​ഷ​ക ദി​നം മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ക്കു​ന്ന താ​ത്പ​ര്യം വ​ലു​താ​ണ്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​വാ​ൻ കൃ​ഷി വ​കു​പ്പ് ഇ​തി​ന്‍റെ പ​കു​തി​യെ​ങ്കി​ലും താ​ത്പ​ര്യം കാ​ട്ട​ണം എ​ന്നും കി​ഫ ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി​ഭൂ​മി​യി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ എ​ന്ന​ത് ഭ​ര​ണ​കൂ​ട ജൈ​വാ​യു​ധ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​ജി. എ​ൽ​ദോ, മു​ത​ലാം​തോ​ട് മ​ണി, ഡെ​ന്നി തെ​ങ്ങും​പ​ള്ളി, സ​ജീ​ഷ് കു​ത്ത​ന്നൂ​ർ, ജോ​സ് മു​ക്ക​ട, ഹ​രി​ദാ​സ് ക​ല്ല​ടി​ക്കോ​ട്, സി​റാ​ജ് കൊ​ടു​വാ​യൂ​ർ, പി.​പി. ഏ​നു, കെ.​എ. രാ​മ​കൃ​ഷ്ണ​ൻ, റെ​യ്മ​ണ്ട് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.