ശ്രീകു​റും​ബ ട്ര​സ്റ്റ് സ്ത്രീ​ധ​നര​ഹി​ത സ​മൂ​ഹ വി​വാ​ഹം 20ന്
Thursday, August 18, 2022 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി : കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പി​എ​ൻ​സി മേ​നോ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന ശ്രീ ​കു​റും​ബ എ​ജ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത്തെ സ്ത്രീ​ധ​ന ര​ഹി​ത സ​മൂ​ഹ വി​വാ​ഹം 20ന് ​ന​ട​ക്കും. മൂ​ലം​കോ​ട് ശ്രീ ​കു​റും​ബ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ 20 യു​വ​തി​ക​ൾ മം​ഗ​ല്യ​വ​തി​ക​ളാ​കും.
രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 20ന് ​വി​വാ​ഹി​ത​രാ​കു​ന്ന 20 ദ​ന്പ​തി​ക​ൾ കൂ​ടി​യാ​യാ​ൽ ട്ര​സ്റ്റി​ന്‍റെ ത​ണ​ലി​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ദ​ന്പ​തി​ക​ളു​ടെ എ​ണ്ണം 667 ആ​യി ഉ​യ​രും.
വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ളെ​യാ​ണ് സ​മൂ​ഹ വി​വാ​ഹ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ട്ര​സ്റ്റി​യു​മാ​യ പി.​ ക​ന​ക​സ​തി​നാ​യ​ർ പ​റ​ഞ്ഞു.

അഗളിയിൽ ക​ർ​ഷ​കദി​നം ആ​ച​രി​ച്ചു

അ​ഗ​ളി : അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​കദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ക​ർ​ഷ​ക​രെ വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കൃ​ഷി​ഭ​വ​നി​ലേ​ക്ക് ആ​ന​യി​ച്ചു. കൃ​ഷിഭ​വ​ൻ അ​ങ്കണ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തി. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഒ​ന്പ​ത് ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.