‘സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് സം​ഭ​വി​ക്കുന്ന അപകടങ്ങൾക്ക് മാ​നേ​ജ്മെ​ന്‍റി​ന് ഉത്തരവാദിത്തം’
Thursday, August 18, 2022 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ : സ്കൂ​ളി​ൽ വ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നാ​ണ് എ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. പ​ല സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന രീ​തി​യി​ൽ ഫോം ​ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും എ​ഴു​തി വാ​ങ്ങു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു അ​റി​യി​പ്പ്.
ക​ള്ള​ക്കു​റി​ച്ചി​യി​ൽ സ്കൂ​ളി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ഫോം ​ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ഴു​തി വാ​ങ്ങു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് സ്കൂ​ളി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചാ​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നാ​ണെ​ന്നും ഇ​തേ​പ്പ​റ്റി ഇ​തു​വ​രെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ചാ​ൽ അ​തി​ന​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചീ​ഫ് എ​ജ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ഭൂ​പ​തി പ​റ​ഞ്ഞു.