ഒറ്റപ്പാലത്തെ ബ​സു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു
Friday, August 19, 2022 12:32 AM IST
ഒ​റ്റ​പ്പാ​ലം : ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​രു​ടെ പ​ണ​മാ​ണ് ബ​സി​ൽ​നി​ന്നും പോ​ക്ക​റ്റ​ടി​ച്ച​ത്.
ഒ​റ്റ​പ്പാ​ല​ത്തു​നി​ന്നും ബ​സ് ക​യ​റി പാ​ല​പ്പു​റം എ​ത്തു​ന്ന​തി​നു മു​ന്പ് പ​ണം ന​ഷ്ട​മാ​യി. തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യു​ടെ 7500 രൂ​പ​യും പാ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ 10,000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.
ഒ​റ്റ​പ്പാ​ല​ത്തു​നി​ന്നും തി​രു​വി​ല്വാ​മ​ല ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കി​ട​യി​ലാ​ണ് ര​ണ്ടു​പേ​രു​ടെ​യും തു​ക ന​ഷ്ട്ട​മാ​യ​ത്.
ബ​സി​ലെ തി​ര​ക്ക് മു​ത​ലെ​ടു​ത്താ​ണ് മോ​ഷ്ട്ടാ​ക്ക​ൾ പ​ണം ക​വ​രു​ന്ന​ത്. മോ​ഷ​ണം പ​തി​വാ​കു​ന്ന​തു യാ​ത്ര​ക്കാ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ബ​സു​ക​ളി​ലെ മോ​ഷ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​മെ​ന്നാ​ണ് പൊ​തു​ജ​നാ​വ​ശ്യം. പ​തി​വാ​യി പ​ണം മോ​ഷ്ട്ടി​ക്കു​ന്ന​ത് സ്ഥി​രം മോ​ഷ്ടാ​വാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.
ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പ​ണം കൈ​വ​ശം വ​യ്ക്കാ​തി​രി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നാ​ണു ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.
തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ മ​ഫ്ടി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ജ​ന​കീ​യാ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.