സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും
Friday, August 19, 2022 12:32 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും ന​ട​ന്നു.
ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​സേ​വ്യ​ർ വ​ള​യ​ത്തി​ൽ, ഫാ.​ ലീ​രാ​സ് പ​തി​യാ​ൻ സ​ഹ​കാ​ർ​മി​ക​രാ​യി.
നേ​ര​ത്തെ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളാ​യ ജോ​ണ്‍ പ​തി​യാ​ൻ, ജോ​ഷി തൈ​ക്കാ​ട​ൻ, സി​സ്റ്റേ​ഴ്സ്, മി​ഷ​ൻ പ്ര​തി​നി​ധി പി ​ജെ ജോ​ണി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.
മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണം ഉ​ണ്ടാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ന​ൽ​കി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ബി​ഷ​പ് ന​ൽ​കി.
വൈ​കു​ന്നേ​രം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ​ദ​ർ സേ​വ്യ​ർ വ​ള​യ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. വി​ൻ​സ​ന്‍റ് പ്ര​താ​പ് സ്വാ​ഗ​ത​വും സു​മി സി​ജോ ന​ന്ദി​യും പ​റ​ഞ്ഞു. ലി​ന്‍റോ മാ​ത്യു റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ഫാ. ​എ​ബി പൊ​റ​ത്തൂ​ർ , മ​ദ​ർ സി​സ്റ്റ​ർ ലി​സാ മാ​ത്യു ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . ക​ലാ​പ​രി​പാ​ടി, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.