ക​ർ​ഷ​കദി​നം ആ​ച​രി​ച്ചു
Friday, August 19, 2022 12:33 AM IST
എ​ട​ത്ത​നാ​ട്ടു​ക​ര: എ​ട​ത്ത​നാ​ട്ടു​ക​ര മൂ​ച്ചി​ക്ക​ൽ ജി​എ​ൽ​പി സ്കൂ​ളി​ലെ ക​ർ​ഷ​ക ദി​ന​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കൃ​ഷി​യെ കു​റി​ച്ച് പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക, താ​ല്പ​ര്യ​മു​ണ്ടാ​ക്കു​ക, ന​മ്മു​ടെ നാ​ട്ടി​ലെ കൃ​ഷി​ക​ൾ അ​റി​യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട സ​ന്ദ​ർ​ശ​നം ന​ട​ത്തി.
പാ​വ​ൽ, പ​യ​ർ, മ​ഞ്ഞ​ൾ, വാ​ഴ, ക​മു​ക്, റ​ബ​ർ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി​യും കൃ​ഷി​രീ​തി​ക​ളും മ​ന​സി​ലാ​ക്കി. പ​ണ്ട​ത്തെ കൃ​ഷി​ക​ളെ​ക്കു​റി​ച്ചും ജീ​വി​ത രീ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​നാ​രാ​യ​ണ​ൻ ക്ലാ​സ് എ​ടു​ത്തു. ക​ർ​ഷ​ക ദേ​വ​കി കു​ട്ടി​ക്ക​ർ​ഷ​ക​ർ​ക്ക് നെ​ൽ കൃ​ഷി​യെ​ക്കു​റി​ച്ചും വി​ത​യ്ക്കു​ന്ന​തി​നെ കു​റി​ച്ചും പ​റ​ഞ്ഞു കൊ​ടു​ത്തു.
കു​ട്ടി​ക്ക​ർ​ഷ​ക​രാ​യി വേ​ഷ​മി​ട​ൽ, വീ​ട്ടി​ലെ ജൈ​വ തോ​ട്ട​ത്തി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ത്തി.
അ​ധ്യാ​പ​ക​രാ​യ സി.​ ജ​മീ​ല, എ​ൻ.​ അ​ലി അ​ക്ബ​ർ, കെ.​ ര​മാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ ജി​ഷ, സി.​പി. വ​ഹീ​ദ, എ.​ നു​സൈ​ബ, കെ.​പി. സാ​ലി​ഹ, പി.​ പ്രി​യ, ഇ.​ പ്രി​യ​ങ്ക, സി.​പി. മു​ഫീ​ദ, കെ. ഷീ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.