കേ​ബി​ളി​ടാ​ൻ റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത​ത് അ​ട​ച്ചു തു​ട​ങ്ങി
Thursday, September 22, 2022 12:41 AM IST
ചി​റ്റൂ​ർ : താ​ലൂ​ക്കി​ൽ കെഎസ്ഇ​ബി കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത​തു മൂ​ല​മു​ള്ള ഗ​ർ​ത്ത​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ശ​രി​പ്പെ​ടു​ത്തി തു​ട​ങ്ങി. റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 11 ല​ക്ഷം രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ മു​ൻ​പ് കെഎ​സ്ഇ​ബി അ​ട​ച്ചി​രു​ന്നു. കൊ​ടു​വാ​യൂ​ർ മീ​നാ​ക്ഷി​പു​രം, മേ​ട്ടു​പ്പാ​ള​യം, കൊ​ഴി​ഞ്ഞാ​ന്പാ​റ, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ ഗോ​പാ​ല​പു​രം ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലെ ഗ​ർ​ത്ത​ങ്ങ​ളാ​ണ് പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ക​രാ​റു​കാ​ര​ൻ ജോ​ലി​ക​ൾ പു​ർ​ത്തി​യാ​ക്കാ​ൻ നി​ശ്ചി​തസ​മ​യ പ​രി​ധി​യും ന​ല്കി​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത സ്ഥ​ല​ത്ത് വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​വു​ന്ന​താ​യും യാ​ത്ര​ക്കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ത്ത​മം​ഗ​ലം ചേ​ന്പ​ൻ കു​ള​ത്തി​ന​ടു​ത്ത് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ വൃ​ദ്ധ​ൻ മ​രി​ച്ച സം​ഭ​വം പൊ​തു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്ന​താ​യി പ​രാ​തി എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ മ​ഴ നി​ല​ച്ച​തി​നാ​ലാ​ണ് ഗ​ർ​ത്ത​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി മൂ​ടു​ന്ന​തെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി.​ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.