മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Thursday, September 22, 2022 12:41 AM IST
ആ​ല​ത്തൂ​ർ : മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ൾ അ​റ​സ്റ്റി​ലാ​യി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി പാ​ർ​ലേ​ൻ വി​ല്ലേ​ജ് ന​ല്ലൂ​ർ​പ്പെ​ട്ടി പെ​രി​യ​ണ്ണ​ൻ മ​ക​ൻ പാ​ണ്ഡ്യ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.
നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​ക്ക് ആ​ല​ത്തൂ​ർ എ​സ്ഐ എം.​ആ​ർ. അ​രു​ണ്‍​കു​മാ​റും സം​ഘ​വും എ​രി​മ​യൂ​ർ പെ​ട്രോ​ൾ​പ​ന്പി​ന് സ​മീ​പം സ​ർ​വീ​സ് റോ​ഡി​ൽ വെ​ച്ച് എ​രി​മ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും തോ​ട്ടു​പാ​ലം ഭാ​ഗ​ത്തേ​ക്ക് മോ​ഷ്ടി​ച്ച ടി​വി​എ​സ് മോ​ട്ടോ​ർ സൈ​ക്കി​ൾ ത​ള്ളി​ക്കൊ​ണ്ട് പോ​കു​ന്ന​ത് ക​ണ്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​ലാ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കി​ക്കി​ട​യി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ താ​ഴെ​യി​ട്ട് അ​ടു​ത്തു​ള്ള പാ​ട​ത്തേ​ക്ക് ഓ​ടി​യ ഇ​യാ​ളെ എ​സ്ഐ എം.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ ച​ന്ദ്ര​ൻ, സി​പി​ഒ മു​ഹ​മ്മ​ദ് റി​യാ​സ് തു​ട​ങ്ങി​യ​വ​ർ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ല​ത്തൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ എം.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, എ​എ​സ്ഐ കെ.​ആ​ർ. രാ​ജാ​ന​ന്ദ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കു​മാ​ര​ൻ, ച​ന്ദ്ര​ൻ, സു​ലേ​ഖ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.