ക​ണ്ണം​കു​ണ്ട് പാ​ലം നി​ർ​മാ​ണ​ത്തി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
Thursday, September 22, 2022 12:41 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ട് പാ​ല​ത്തി​ന് ഈ ​വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും ഒ​രു കോ​ടി രൂ​പ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ക​യി​രു​ത്തി​യ​താ​യും എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
ഈ ​പ്ര​വ​ർ​ത്തി​ക്ക് ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും ഒ​രു ഘ​ട്ട​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും അ​ന്ന് പാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭൂ​വു​ട​മ​ക​ളു​ടെ സ​മ്മ​തം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ക്കാ​തെ പോ​വു​ക​യും ചെ​യ്തു.
പി​ന്നീ​ട് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ 10 കോ​ടി​ക്ക് താ​ഴെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ കി​ഫ്ബി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. തു​ട​ർ​ന്ന് ബ​ഡ്ജ​റ്റി​ൽ ഈ ​പ്ര​വ​ർ​ത്തി ഉ​ൾ​പ്പെ​ടു​ത്തി​ക്കി​ട്ടാ​ൻ എം​എ​ൽ​എ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.എ​ന്നാ​ൽ ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ മ​റ്റൊ​രു പ്ര​വ​ർ​ത്തി​യു​ടെ പേ​ര് തെ​റ്റാ​യി വ​ന്ന​ത് വി​ന​യാ​യി. പി​ന്നീ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്തി​ക​ളു​ടെ ഒ​ന്നാ​മ​ത്തെ പ​രി​ഗ​ണ​ന ഈ ​പ്ര​വ​ർ​ത്തി​ക്ക് ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ക​ത്ത് ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റി​ൽ അ​ഞ്ച് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. അ​ഞ്ച് കോ​ടി​ക്ക് പു​റ​മെ​യു​ള്ള സം​ഖ്യ വ​രും വ​ർ​ഷ​ങ്ങ​ളി​ലെ ബ​ഡ്ജ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.