കു​ഴി​യി​ൽ ബ​സ് കു​ടു​ങ്ങി; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, September 22, 2022 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : ഇ​ട​യാ​ർ​പാ​ള​യ​ത്തി​ന് സ​മീ​പം ത​ടാ​കം റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് കു​ടു​ങ്ങി​യ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. കോ​യ​ന്പ​ത്തൂ​ർ ത​ടാ​കം റോ​ഡി​ൽ ശി​വാ​ജി കോ​ള​നി മു​ത​ൽ ക​ഐ​ൻ​ജി ബു​ദൂ​ർ വ​രെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കി​ട​ങ്ങ് കു​ഴി​ക്കു​ന്ന​തും ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല.
ഇ​ത​റി​യാ​തെ വ​ന്ന സ്വ​കാ​ര്യ ബ​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ഴി​യി​ൽ കു​ടു​ങ്ങുകയായിരുന്നു. തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് പു​റ​ത്തെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്.