ക​ള്ള​നോ​ട്ട് നി​ർ​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ശി​ക്ഷ വി​ധി​ച്ചു
Thursday, September 22, 2022 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : 2018ൽ ​കോ​യ​ന്പ​ത്തൂ​രി​ലെ ത​ടാ​കം റോ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഏ​രി​യ​യി​ലെ വാ​ട​ക​മു​റി​യി​ൽ സി​റോ​ക്സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് 1.18 കോ​ടി രൂ​പ​യു​ടെ 2000ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ നി​ർ​മി​ച്ച​തി​ന് ജി​ല്ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സി​റോ​ക്സ് മെ​ഷീ​നും ക​ന്പ്യൂ​ട്ട​റു​ക​ളും ക​ള്ള​നോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് സി​ബി​സി​ഐ​ഡി പോ​ലീ​സി​ന് കൈ​മാ​റി.
സം​ഭ​വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ന​ന്ദ്, ഗീ​ത​ർ മു​ഹ​മ്മ​ദ്, സു​ന്ദ​ർ, ഹ​രി, തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​ർ, ഉ​ദ​യ​പ്ര​കാ​ശ്, രാ​ജേ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കോ​യ​ന്പ​ത്തൂ​ർ ബോം​ബ് സ്ഫോ​ട​ന സ്പെ​ഷ്യ​ൽ കോ​ട​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ആ​ന​ന്ദ് ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പേ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ജ​ഡ്ജി ബാ​ലു വി​ധി​ച്ചു. ആ​ന​ന്ദ്, ഗീ​ത​ർ മു​ഹ​മ്മ​ദ്, സു​ന്ദ​ർ, ഉ​ദ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ​ക്ക് 7 വ​ർ​ഷം ത​ട​വും 12,500 രൂ​പ വീ​തം പി​ഴ​യും വി​ജ​യ​കു​മാ​റി​ന് 7 വ​ർ​ഷം ത​ട​വും 7,500 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹ​രി​യെ​യും രാ​ജേ​ഷി​നെ​യും വി​ട്ട​യ​ച്ചു.