അന്പലപ്പാറയിൽ വീ​ടു​ക​ളി​ൽ നി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി ഹ​രി​ത​ക​ർ​മ സേ​ന
Thursday, September 22, 2022 12:42 AM IST
ഒ​റ്റ​പ്പാ​ലം:​ അ​ന്പ​ല​പ്പാ​റ​യി​ൽ വീ​ടു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ​ദ്ധ​തി.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പൂ​ർ​ണ​തോ​തി​ൽ അ​ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​ണ് ഹ​രി​ത​ക​ർ​മ്മ സേ​ന ന​ട​പ​ടി തു​ട​ങ്ങി​യ​ത്.
അ​ടു​ത്ത​മാ​സം ര​ണ്ടി​ന​കം അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്നാ​ണ് ന​ട​പ​ടി. ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ള്ള മാ​ലി​ന്യം ഇ​ക്കാ​ല​യ​ള​വി​ൽ മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​ക്ക് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു. മാ​സ​ത്തി​ൽ ഏ​ക​ദേ​ശം ആ​റ് ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. 40 അം​ഗ ഹ​രി​ത​ക​ർ​മ​സേ​ന​യാ​ണ് ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​റ​മേ ജൈ​വ മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ന്ന​തി​ന് ബ​യോ​ബി​നും വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 922 ബ​യോ ബി​ന്നു​ക​ൾ ഇ​തു​വ​രെ​യാ​യി വി​ത​ര​ണം ചെ​യ്തു. 1,000 ബി​ന്നു​ക​ൾ​കൂ​ടി ന​ല്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പ് ന​ട​ന്നു​വ​രി​ക​യാ​ണ്.
മാ​ലി​ന്യ​ശേ​ഖ​ര​ണം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ർ​മ്മ​സേ​ന പൊ​തു ജ​ന​ങ്ങ​ളു​മാ​യി സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. ശു​ചി​ത്വ​മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ വി​ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.