പേവിഷബാധയ്ക്കെതിരെ വാക്സിനേഷൻ ക്യാന്പിനു തുടക്കം
1223844
Friday, September 23, 2022 12:32 AM IST
കൊല്ലങ്കോട് : എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ വളർത്തു നായക്കൾക്കു പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ ക്യാന്പ് എലവഞ്ചേരി സർക്കാർ മൃഗാശുപത്രിയിൽ ആരംഭിച്ചു.
24വരെ നീണ്ടു നില്ക്കുന്ന ക്യാന്പിന്റെ ഉദ്ഘാടനം മൃഗാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുപ്രിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുട്ടികൃഷ്ണൻ, മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. ശക്തി സുബ്രമണ്യൻ സംസാരിച്ചു.
മൃഗാശുപത്രി, കരിംകുളം വെറ്ററിനറി സബ് സെന്റർ, പനങ്ങാട്ടിരി മോടക്കോട് സമുദായപുര എന്നീ മൂന്നു സ്ഥലങ്ങളിലായിട്ടാണ് ക്യാന്പുകൾ നടത്തുന്നത്. രൂക്ഷമായ തെരുവുനായ ശല്യത്തിന്റെ ഭാഗമായി സർക്കാർ ഉത്തരവു പ്രകാരം വളർത്തുനായക്കൾക്കു ലൈസൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കർശനമായ ചട്ടങ്ങൾ സ്വീകരിച്ചു കൊണ്ട് നടത്തിയ ക്യാന്പിൽ ആദ്യദിനം തന്നെ 70ഓളം വളർത്തുനായ്ക്കൾക്കാണ് പ്രതിരോധ വാക്സിൻ എടുത്തത്.