കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം നടത്തി
1223847
Friday, September 23, 2022 12:32 AM IST
ഒറ്റപ്പാലം : കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി ഈസ്റ്റ് ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ അധ്യക്ഷത വഹിച്ചു. 2021-2022 സാന്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്ക് ഏഴ് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
കേരളത്തിലെ മികച്ച ഒന്നാമത്തെ അർബൻ ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് ഉൾപ്പടെ കഴിഞ്ഞ നാലു വർഷങ്ങളിൽ അഞ്ച് സംസ്ഥാന പുരസ്കാരങ്ങൾക്ക് ബാങ്കിനെ അർഹമാക്കിയത് ഇടപാടുകാരുടെ വിശ്വാസ്യത കൊണ്ടാണന്ന് ബാങ്ക് ചെയർമാൻ പറഞ്ഞു.
വൈസ് ചെയർമാൻ പി.എം.ദേവദാസ്, ജന. മാനേജർ കെ. സരോജിനി, ജി.ആർ. രജീഷ്, സിഇഒ കെ.പി. ശങ്കരനാരായണൻ എന്നിവർ സംബന്ധിച്ചു എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ജീവനക്കാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ചെയർമാൻ ഐ.എം. സതീശൻ, പി.എം.ദേവദാസ്, എം.ദേവകിക്കുട്ടി എന്നിവർ സമ്മാനിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച ശാഖകൾക്കുള്ള അവാർഡുകൾ നല്കി. ഡയറക്ടർമാരായ ടി.വൈ. സോമസുന്ദരൻ, എ. അബ്ദുൾ നിഷാജ്, എം.സി. വിശ്വം, ഇ.എസ്. ശോഭ ഡയറക്ടർ എൻ.ഗീതാദേവി പ്രസംഗിച്ചു.