കോയന്പത്തൂരിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
1223849
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : കോയന്പത്തൂരിലെ വിലാംകുറിച്ചി, കാളപ്പട്ടി സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒന്പത് മുതൽ വൈകീട്ട് നാലുവരെ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
വിലങ്ങുറിച്ചി, കളപ്പട്ടി സപ് പവർ സ്റ്റേഷന്റെ കീഴിലുള്ള വൈദ്യുത അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ഒണ്ടിപുത്തൂർ എക്സിക്യൂട്ടീവ് എൻജിനീയർ അരുൾസെൽവി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുമൂലം കാളപ്പട്ടി, വീരിയംപാളയം, ചേരൻമാനഗർ, നെഹ്റു നഗർ, ചിത്ര, കൈകൊളംപാളയം, വള്ളിയാംപാളയം, ബാലാജി നഗർ, കരയൻപാളയം, വിലങ്ങുറിച്ചി, തണ്ണീർ പന്തൽ, ലക്ഷ്മി നഗർ, മുരുകൻനഗർ, ബീലമേട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്.
ഷാർപ്പ് നഗർ, മഹേശ്വരി നഗർ, സെങ്കളിയപ്പൻ നഗർ, ജീവ നഗർ, കുമുതം നഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.