കോർപ്പറേഷൻ വനിതാ കൗണ്‍സിലർമാർക്കെതിരെ പരാതി
1223850
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർഥികളിൽ ചിലർ കൗണ്‍സിലർമാരുടെ പേരു മാത്രമാണെന്നും പാർട്ടിയിൽ അവരുടെ ഭർത്താക്കന്മാർ വാർഡ് പരിശോധിച്ച് തീരുമാനമെടുക്കുന്ന ജോലിയും ചെയ്യുന്നതായി പരാതി.
കോയന്പത്തൂർ കോർപ്പറേഷൻ 61-ാം വാർഡിനു കീഴിലുള്ള ഹെൽത്ത് ഓഫീസിലെ ജീവനക്കാരോട് ഡിഎംകെ കൗണ്‍സിലറുടെ ഭർത്താവ് അധികാര സ്ഥാനത്തു പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചു.
കോയന്പത്തൂർ കോർപ്പറേഷനിലെ 61-ാം വാർഡിൽ ഡിഎംകെയുടെ കൗണ്‍സിലറാണ് ആദി മഹേശ്വരി. ദ്രാവിഡ മണിയാണ് ഭർത്താവ്.
ഇന്നലെ രാവിലെ ആറു മണിയോടെ 61-ാം വാർഡിനു കീഴിലുള്ള ഹെൽത്ത് ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ സീറ്റിലിരുന്ന് അധികാരഭാവത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഹാജർ രജിസ്റ്റർ പരിശോധിച്ചു.
ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹം പെരുമാറിയത്. സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് അണ്ണൽ അംബേദ്കർ സാനിറ്ററി ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കോർപ്പറേഷൻ കമ്മീഷണർക്കു പരാതി നല്കി.