എടിഎം മെഷീൻ തകർത്ത് മോഷണം: പോലീസ് അന്വേഷണം തുടങ്ങി
1223851
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : മേട്ടുപ്പാളയത്തിനുസമീപം വനഭത്ര കാളിയമ്മൻ ക്ഷേത്രം റോഡിൽ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. കോയന്പത്തൂരിലെ മേട്ടുപ്പാളയത്തു നിന്നു വനഭത്ര കാളിയമ്മൻ ക്ഷേത്രത്തിലേക്കുള്ള റോഡിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കേന്ദ്രത്തിലാണു കവർച്ച ശ്രമം നടന്നത്.
ഈ എടിഎം വനഭത്ര കാളിയമ്മൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന നാട്ടുകാരും ഭക്തരും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ചിലർ എടിഎം തകർത്തു കൊള്ളയടിക്കാൻ ശ്രമിച്ചു. വെൽഡിംഗ് മെഷീനുമായാണ് അക്രമികൾ എടിഎമ്മിൽ കയറിയത്.
യന്ത്രത്തിന്റെ മുൻവശം വെട്ടിമാറ്റി പണം കൊള്ളയടിക്കാൻ ശ്രമിച്ചു. പിന്നെ എടിഎം കേന്ദ്രത്തിൽ ഉണ്ടായിരുന്ന അലാറം മുഴങ്ങിയപ്പോൾ ഭയന്ന കവർച്ചക്കാർ ഉടൻ തന്നെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. അങ്ങനെ എടിഎം മെഷീനിലുണ്ടായിരുന്ന ലക്ഷങ്ങളുടെ പണം നഷ്ടപ്പെട്ടു.
ഇതു സംബന്ധിച്ച ബാങ്ക് അധികൃതർ മേട്ടുപ്പാളയം പോലീസിൽ വിവരമറിയിച്ചു. ഇതിനു പിന്നാലെ ഇൻസ്പെക്ടർ നവനീത കൃഷ്ണനും പോലീസും സ്ഥലത്തെത്തി എടിഎം യന്ത്രം പരിശോധിച്ചു. ഇതേ തുടർന്ന് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കൾ ആരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരെയും വിളിച്ച് അവിടെ രേഖപ്പെടുത്തിയ വിരലടയാളങ്ങൾ പരിശോധിച്ചുവരികയാണ്.