പൂമാർക്കറ്റ് ഭാഗത്തെ ഗതാഗത കുരുക്ക് കുറഞ്ഞു
1223852
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : പുതിയ പൂമാർക്കറ്റ് ഭാഗത്തെ ഗതാഗതത്തിനു തടസമായ കൈയേറ്റങ്ങൾ നഗരസഭാധികൃതർ നീക്കിയതോടെ ഗതാഗതക്കുരുക്ക് കുറഞ്ഞു. കോയന്പത്തൂർ കോർപ്പറേഷന്റെ കീഴിലുള്ള വാർഡ് 72ലെ പുതിയ പൂ മാർക്കറ്റിൽ വിശേഷദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും ആളുകളുടെ തിരക്കാണ്.
മാർക്കറ്റിനു പുറത്ത്, റോഡരികിലുള്ള കടകൾ സാധാരണയായി ടെന്റുകൾ സ്ഥാപിച്ച് പൂക്കൾ, കലങ്ങൾ തുടങ്ങിയ ഉല്പന്നങ്ങൾ വില്ക്കുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൂമാർക്കറ്റ് കോംപ്ലക്സിലെ കടകൾക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലത്ത് കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ടെന്റുകളും കടകളും നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിച്ചത്. കൂടാതെ ബൂം മാർക്കറ്റിന്റെ പുറം ഭാഗത്തും റോഡരികിലുമുള്ള കയ്യേറ്റങ്ങളും നീക്കം ചെയ്തു.