സെമിനാർ നടത്തി
1224097
Saturday, September 24, 2022 12:27 AM IST
പാലക്കാട് : കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി കേരളത്തിൽ നടപ്പിലാക്കുന്ന ഡിസയർ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരോട് പൊതുസമൂഹത്തിനുണ്ടായിയിരിക്കേണ്ട മനോഭാവത്തെ കുറിച്ച് സെമിനാർ നടത്തി.
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിന്റെ വികാരിയായ ഫാ. റെജി പെരുന്പള്ളി സെമിനാറിന് അധ്യക്ഷത വഹിച്ചു. കെഎൽഎം പാലക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. അനിത ഉണ്ണികൃഷ്ണൻ, ഷാജി ആന്റണി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
കെഎൽഎം രൂപത കോർഡിനേറ്റർ സിസ്റ്റർ ജൂലിറ്റ് എഫ്സിസി എല്ലാവർക്കും നന്ദി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടം ഒക്ടോബർ മാസത്തിൽ നടത്തുമെന്ന് കെഎൽഎം രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ കോലംകണ്ണി അറിയിച്ചു.