കടയ്ക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവം: പോലീസ് അന്വേഷണം തുടങ്ങി
1224104
Saturday, September 24, 2022 12:27 AM IST
കോയന്പത്തൂർ : 100 അടി റോഡിൽ ബിജെപി എക്സിക്യൂട്ടീവ് മോഹന്റെ കടയ്ക്കുനേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവം വിവാദമാകുന്നു.
കോയന്പത്തൂർ രത്നപുരി മണ്ഡലം ബിജെപി പ്രസിഡന്റ് മോഹൻ മകൻ മഹേന്ദ്രൻ കടയിലെത്തിയപ്പോഴാണ് കടയ്ക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞതായി അറിയുന്നത്. കോയന്പത്തൂരിലെ 100 അടി റോഡിലാണ് വെൽഡിംഗ് ആക്സസറീസ് കട പ്രവർത്തിക്കുന്നത്. കടയിലെത്തിയ മഹേന്ദ്രൻ ഇതു കണ്ട ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തെക്കുറിച്ച് സംസാരിച്ച ബിജെപി നേതാവ് മോഹൻ, കടയ്ക്കുനേരെ ഇതിനകം രണ്ടുതവണ പെട്രോൾ ബോംബെറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ മൂന്നാം തവണയാണ് പെട്രോൾ ബോംബ് എറിഞ്ഞതെന്നും പറഞ്ഞു.
കഴിഞ്ഞ രണ്ട് സ്ഫോടനങ്ങളിലും ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ രണ്ടു തവണയും കൃത്യമായ നടപടിയുണ്ടായില്ല.
അതിനാൽ ഇത്തവണ പോലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.