റോഡു മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ചു വയോധിക മരിച്ചു
1224595
Sunday, September 25, 2022 1:36 AM IST
ചിറ്റൂർ: അണിക്കോട്ട് റോഡു മുറിച്ചു കടക്കുന്നതിനിടെ വയോധിക സ്വകാര്യ ബസിടിച്ചു മരിച്ചു. തെക്കേഗ്രാമം കുന്ദത്തുപാളയം പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ മാരിയമ്മ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ അണിക്കോട് നാലുമൊക്ക് ജംഗ്ഷനിലാണ് അപകടം.
ബസിടിച്ച് റോഡിൽ വീണ് ഗുരുതരാവസ്ഥയിൽ കിടന്ന വയോധികയെ ആശുപത്രിയിലെത്തിക്കാൻ അഗ്നിരക്ഷാ നിലയത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചെങ്കിലും ആംബുലൻസ് ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് പുറമെ നിന്നും ആംബുലൻസ് എത്തിയാണ് വൃദ്ധയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിൽ വയോധിക മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. മകൾ: വിജയ. മരുമകൻ: ചന്ദ്രശേഖർ.
ഭർത്താവിന്റെ മരണശേഷം കുന്നത്തുമേട്ടിൽ തനിച്ചു താമസിക്കുന്ന മയിലമ്മ വ്യാപാര സ്ഥാപനത്തിലേക്കായാണ് അണിക്കോട്ടിലേക്കെത്തിയത്.