വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, September 26, 2022 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഫ​ണ്ട് സ​മാ​ഹ​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്ക് താ​ങ്ങാ​കു​ന്ന​താ​ണ് പ​ദ്ധ​തി. മു​ക​ളേ​പ​റ​ന്പി​ൽ സ​ജി​യി​ൽ നി​ന്നും ധ​ന​സ​ഹാ​യം സ്വീ​ക​രി​ച്ച് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ നി​ർ​വ​ഹി​ച്ചു.
സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു പു​ലി​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത്, ട്ര​ഷ​റ​ർ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഇ​രു​വേ​ലി​ക്കു​ന്നേ​ൽ, കൈ​ക്കാ​ര​ൻ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി​കാ​രി​യ​ച്ച​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും വ​ച​ന സ​ന്ദേ​ശ​വു​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​വും നേ​ർ​ച്ച പ​ങ്കു​വ​യ്ക്ക​ലും ന​ട​ന്നു.