ത​ട​യ​ണ പ​ദ്ധ​തി​ക്ക് ഒ​രേ​ക്ക​ർ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നം
Monday, September 26, 2022 12:40 AM IST
ഒ​റ്റ​പ്പാ​ലം : ക​ട​ന്പൂ​രി​ൽ ത​ട​യ​ണ പ​ദ്ധ​തി​ക്ക് ഒ​രേ​ക്ക​ർ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നം. അ​ന്പ​ല​പ്പാ​റ ക​ട​ന്പൂ​രി​ലാ​ണ് നി​ർ​ദി​ഷ്ട ത​ട​യ​ണ പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ട​ന്പൂ​ർ പ​ന​യൂ​ർ​ക്കാ​വി​ന് സ​മീ​പ​ത്തെ പ​നേ​രി​ക്കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഒ​രേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. 202021 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. 60 മീ​റ്റ​ർ നീ​ള​ത്തി​ലും ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​വും ത​ട​യ​ണ. സ്ഥ​ല​മേ​റ്റെ​ടു​ത്താ​ൽ ഒ​രു മാ​സ​ത്തി​ന​കം ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

അ​ഗ​ളി : അ​ഗ​ളി ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​ർ ലി​റ്റ​റ​സി ക്ല​ബ്ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്രേ​ദേ​ശ​ങ്ങ​ളാ​യ കു​റ​വ​ൻ​ക​ണ്ടി, എ​സ്‌​സി കോ​ള​നി, താ​വ​ളം, പ​ര​പ്പ​ൻ​ത​റ, കു​ന്ന​ൻ​ചാ​ള, പ്ലാ​മ​രം, ന​ര​സി​മു​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത് അ​ഗ​ളി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ പി.​കെ. മു​ഹ​മ്മ​ദ് നാ​ഷി​ഫ്, എ​സ്.​അ​ന​ന്ദു, വി.​എ​സ്. അ​ജ്മ​ൽ, ജി​തി​ൻ ബി​ജു, എ​സ്പി​സി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റും ഇ​ല​ക്ട​റ​ൽ ലി​റ്റ​ർ സി ​ക്ല​ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യി​ന​റു​മാ​യ ടി.​സ​ത്യ​ൻ ബി​എ​ൽ​ഒ​മാ​ർ ആ​യ ഗീ​ത, ജാ​ന​ഗി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി.​മ​ജു, ഇ​ല​ക്ഷ​ൻ ക്ല​ർ​ക്ക് വി.​ജി​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.