ചി​രാ​ത് ത്രി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, September 26, 2022 12:40 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി പു​തു​ർ ജി​ടി​എ​ച്ച്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന ക്യാ​ന്പി (ചി​രാ​ത്)​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്പി​സി എ​ഡി​എ​ൻ​ഒ സ​തീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പു​തൂ​രി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി.
പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​കെ. സ​ജി​വ്, സി​പി​ഒ പി.​ടി. ബൈ​ജു, അ​ധ്യാ​പ​ക​രാ​യ ബീ​ന (വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ), കാ​ളി​മു​ത്തു, കെ.​സി​ന്ധു, കെ.​സ​മീ​ന പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ട്രൈ​ബ​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ ഉ​ല്പ്പ​ന്ന നി​ർ​മ്മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​നം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ന​ല്കി. ലൈ​സോ​ൾ മ​ൾ​ട്ടി പ​ർ​പ​സ് ലി​ക്വി​ഡ് സോ​പ്പ്, ഹാ​ർ​പി​ക്, ഹാ​ൻ​ഡ്വാ​ഷ്, ഫി​നോ​യി​ൽ, ഏ​റി​യ​ൽ സോ​പ്പ് പൊ​ടി, എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ രീ​തി​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​മി​സ്ട്രി അ​ധ്യാ​പ​ക​രും എ​സ്പി​സി സി​പി​ഒ​യു​മാ​യ പി.​ടി. ബൈ​ജു ആ​ണ് നി​ർ​മ്മാ​ണ രീ​തി​ക​ൾ കേ​ഡ​റ്റു​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ല്കി​യ​ത്.