പൊ​തുപ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​മ​തി ആ​വ​ശ്യപ്പെ​ട്ട് ക​ളക്ട​ർ​ക്ക് നി​വേ​ദ​നം
Monday, September 26, 2022 12:40 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​കർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ലെ​ന്ന് അ​ധി​കൃത​രു​ടെ നി​ർ​ദേ​ശം പു​ന​പ്പ​രി​ശോ​ധി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൊ​ള്ളു​പ്പ​റ​ന്പ് കെ.​നൂ​ർ മു​ഹ​മ്മ​ദ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്​കി.
ഇ​ക്ക​ഴി​ഞ്ഞ സ​പ്തം​ബ​ർ ഒ​ന്നി​ന് ചേ​ർ​ന്ന ചി​റ്റൂ​ർ താ​ലൂക്ക് ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ അ​ബ്ബാ​സ് പൊ​തു​പ്ര​വ​ർ​ത്തക​രുടെ ​സാ​ന്നി​ധ്യം വി​ല​ക്കി നി​ർ​ദേശം ന​ല്കിയ​ത്.
2006​ലെ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന നി​ർ​ദ്ദേ​ശം ചു​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​സ്ഥാ​വ​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.എ​ന്നാൽ ​ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​ത്തി​ലേ​റെയാ​യി വി​ക​സ​ന സ​മി​തി​ക​ളി​ൽ പൊ​തുപ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തും പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്നും നൂ​ർ മു​ഹ​മ്മ​ദ് അ​വ​കാ​ശ​പ്പെ​ട്ടു.​
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ,ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്പോ​ഴാ​ണ് പൊ​തു പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ൾ നേ​രി​ട്ടു വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും മു​ൻ​കാ​ല രീ​തി​യിൽ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നൂ​ർ​മു​ഹ​മ്മ​ദ് ക​ളക്ട​ർ​ക്ക് ന​ൽ​കി​യ പരാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.