യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ നാ​ക് മോ​ക്ക് വി​സി​റ്റ്
Tuesday, September 27, 2022 12:07 AM IST
മു​ണ്ടൂ​ർ : യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഐ​ക്യുഎ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ക് മോ​ക്ക് വി​സി​റ്റി​ന് പി​യ​ർ ടീം ​മെം​ബേ​ഴ്സാ​യ റ​വ.​ഡോ. ഗി​ൽ​സ​ണ്‍ സി​എം​ഐ, ഡോ.​ടി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പൽ ഡോ.​ടോ​മി ആ​ന്‍റ​ണി കോ​ള​ജ് പ്ര​സ​ന്‍റേ​ഷ​നും വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​മാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​സ​ന്‍റേ​ഷ​നും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് മോ​ക്ക് പി​യ​ർ ടീം ​മെം​ബേ​ഴ്സ് യു​വ​രാ​ഗം ഹാ​ളി​ൽ വി​വി​ധ വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​തി​നു ശേ​ഷം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഫെ​യ​ർ​മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പിക്ക​ണം

പാലക്കാട് : ജി​ല്ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഫെ​യ​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർടിഒ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഫെ​യ​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തിപ്പി​ക്ക​ണ​മെ​ന്നും നി​യ​മാ​നു​സ​ര​ണ​മു​ള്ള ചാ​ർ​ജ് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്നും ആ​ർ.​ടി.​ഒ. അ​റി​യി​ച്ചു. ഫെ​യ​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആർടിഒ വ്യ​ക്ത​മാ​ക്കി.