അട്ടപ്പാടി സന്ദർശിക്കാൻ താത്പര്യമറിയിച്ച് രാ​ഹു​ൽ​ ഗാന്ധി
Tuesday, September 27, 2022 12:07 AM IST
ഷൊ​ർ​ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ക്കും. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ രാ​ഹു​ൽ​ഗാ​ന്ധി ത​ന്നെ​യാ​ണ് താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. പ​ട്ടാ​ന്പി​യി​ൽ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ നി​ന്നും എ​ത്തി​യ ഉൗ​രു മൂ​പ്പന്മാ​രും, ക​ലാ​കാ​ര·ാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഹു​ൽ​ഗാ​ന്ധി അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം പി​ന്നീ​ട് നേ​താ​ക്കൾ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ട്ട് അ​റി​യു​ക എ​ന്ന ദൗ​ത്യ​മാ​ണ് സ​ന്ദ​ർ​ശ​നം വ​ഴി രാ​ഹു​ൽ​ഗാ​ന്ധി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
ഇ​തോ​ടൊ​പ്പം ഇ​വ​രു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ക എ​ന്ന താ​ൽ​പ​ര്യം കൂ​ടി സ​ന്ദ​ർ​ശ​ന​ത്തി​ന് പു​റ​കി​ലു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും എ​ത്തി​യ ക​ലാ​കാ​രന്മാ​രോ​ടും ഉൗ​രു മൂപ്പന്മാരോ​ടും ഏ​റെ താ​ല്പ​ര്യ​ത്തോ​ടു കൂ​ടി​യാ​ണ് ഗോ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ രാ​ഹു​ൽ​ഗാ​ന്ധി ചോ​ദി​ച്ച​റി​ഞ്ഞ​ത്.
വി.​ടി. ബ​ൽ​റാം ആ​ണ് ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ർ​ജ​മ ചെ​യ്തു കൊ​ടു​ത്ത​ത്. ആ​ദി​വാ​സി ക​ലാ​കാ​രന്മാർ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് മു​ന്പി​ൽ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കാ​ൻ അ​വ​സ​രം തേ​ടി​യി​രു​ന്നു. സ​മ​യ​ക്കു​റ​വ് നേ​രി​ട്ടു​വെ​ങ്കി​ലും ഇ​തി​നും രാ​ഹു​ൽ ഗാ​ന്ധി അ​നു​മ​തി ന​ൽ​കി. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഹ​രി​ക്ക​ണം എ​ന്നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി മു​ന്പോ​ട്ടു​വ​ച്ച നി​ർ​ദ്ദേ​ശം. 20 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ 6 ഉൗ​രു​ക​ളി​ൽ നി​ന്നാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ന്ന​ലെ പ​ട്ടാ​ന്പി​യി​ൽ എ​ത്തി​യ​ത്.