സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വത്തിന് തി​രി​തെ​ളി​ഞ്ഞു
Tuesday, September 27, 2022 12:07 AM IST
പാ​ല​ക്കാ​ട്: സി​ബി​എ​സ്ഇ സ്കൂ​ൾ ജില്ലാ ക​ലോ​ത്സ​വ​ത്തി​ന് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂളി​ൽ തി​രി​തെ​ളി​ഞ്ഞു. കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ളം, ബാ​ന്‍റ്, ഘോ​ഷ​യാ​ത്ര തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​യി​ക​പ്ര​ക​ട​ന​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്ന​ത്. സി​ബി​എ​സ്ഇ പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ.​ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ് റാ​ഫേ​ൽ​സ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ന്ധ്യ തോ​മ​സ്, സെ​ന്‍റ് റാ​ഫേ​ൽ​സ് മാ​നേ​ജ​ർ ഫാ.​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പൽ റവ. ഡോ.​സ​നി​ൽ ജോ​സ്, പി​ഡി​എ​സ്എ​സ്‌​സി ട്ര​ഷ​ർ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ മി​നി ബാ​ബു, വി​ൽ​സ​ണ്‍ ക​രേ​റ​ക്കാ​ട്ടി​ൽ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി തന്മയ മ​നോ​ജ്, അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്സ് സെ​ക്ര​ട്ട​റി ഗാ​യ​ത്രി സു​രേ​ഷ്, സി​ന്ധു ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
55 വേ​ദി​ക​ളി​ലാ​യി 2526 കു​ട്ടി​ക​ളാ​ണ് ആ​ദ്യ ദി​വ​സം ക​ലോ​ത്സ​വ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മാ​മാ​ങ്കം 28ന് ​സ​മാ​പി​ക്കും.
ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ സെ​ന്‍റ് ഡൊ​മ​നി​ക്ക് കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ 272 പോ​യ​ന്‍റു​ക​ൾ നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മൗ​ണ്ട് സീ​ന പ​ബ്ലി​ക് സ്കൂ​ൾ 198 പോ​യ​ന്‍റു​ക​ൾ നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ​ട്ടാ​ന്പി 167 പോ​യ​ന്‍റു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താണ്.