ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റ് : കേരള ക്ലബ് ടീം ജേതാക്കൾ
1225418
Wednesday, September 28, 2022 12:32 AM IST
കോയന്പത്തൂർ : സർക്കാർ ജീവനക്കാർക്കായി കോയന്പത്തൂർ ജില്ലയിൽ നടന്ന ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ കേരള ക്ലബ് ടീം ജേതാക്കളായി.
കഴിഞ്ഞ 15 ദിവസമായി കോയന്പത്തൂരിൽ അൾട്രാ റെഡി മിക്സ് കോണ്‍ക്രീറ്റ് കന്പനിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റുകൾ നടന്നു.
ഈ മത്സരങ്ങളിൽ കോയന്പത്തൂർ പോലീസ് ഡിപ്പാർട്ട്മെന്റ്, ജിഎസ്ടി കൂടാതെ ആദായനികുതി വകുപ്പ്, പ്രിന്റ് ആന്‍ഡ് മീഡിയ വിഭാഗം, കേരള ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ഈ മത്സരത്തിൽ കേരള ക്ലബ്ബിന്റെ പ്രഭാകരൻ, ബാലാജി എന്നിവർ ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം കേരള ക്ലബ്ബിലെ ഗോകുലും ശരവണനും, മൂന്നാം സമ്മാനം പോലീസ് ഡിപ്പാർട്ട്മെന്റിലെ അരുണഗിരിയും മണികണ്ഠനും നാലാം സമ്മാനം കേരള ക്ലബ്ബിലെ തങ്കവേലു, ശിവ എന്നിവർക്കും ലഭിച്ചു. വിജയികളായ ടീമുകൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്നലെ നടന്നു.
അൾട്രാ റെഡി മിക്സ് കോണ്‍ക്രീറ്റ് കന്പനി പ്രസിഡന്റ് ശിവസാമി, കേരള ക്ലബ് പ്രസിഡന്റ് അശോക് സെക്രട്ടറി രാജ്കുമാർ, അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കോയന്പത്തൂർ ജില്ലാ കളക്ടർ ഡോ. ജി.എസ്. സമീരൻ വിശിഷ്ടാതിഥിയായി അവാർഡുകൾ വിതരണം ചെയ്തു.
പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന മുനിസിപ്പൽ പോലീസ് വകുപ്പ്, ജിഎസ്ടി ആദായ നികുതി ഉദ്യോഗസ്ഥർ, പ്രിന്റ് ആന്റ് മീഡിയ ഇൻഡസ്ട്രി, കേരള ക്ലബ് അംഗങ്ങൾ എന്നിവർ തമ്മിൽ നല്ല പരിചയവും ബന്ധവും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് കോയന്പത്തൂർ കേരള ക്ലബ്ബിൽ ഈ മത്സരങ്ങൾ നടന്നത്.
ഈ ഡബിൾ ബാഡ്മിന്റണ്‍ ടൂർണമെന്റ് സംഘടിപ്പിച്ച് ജനങ്ങൾക്ക് സേവനം ചെയ്യുന്ന നിരവധി വകുപ്പുകളെ അവാർഡ് ദാന ചടങ്ങിൽ ജില്ലാ കളക്ടർ അഭിനന്ദിച്ചു.