അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച പ​ര​സ്യ​ബാ​ന​റു​ക​ൾ നീ​ക്കം ചെ​യ്തു
Wednesday, September 28, 2022 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ കോ​ർ​പറേ​ഷ​ന്‍റെ വാ​ർ​ഡ് ന​ന്പ​ർ 94നു ​കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച പ​ര​സ്യ​ബാ​ന​റു​ക​ൾ നീ​ക്കം ചെ​യ്ത് ഉ​ട​മ​ക​ൾ​ക്ക് അ​ധി​കൃ​ത​ർ 5000 രൂ​പ പി​ഴ ചു​മ​ത്തി.
കോ​യ​ന്പ​ത്തൂ​ർ കോ​ർ​പറേ​ഷ​നി​ലെ വാ​ർ​ഡ് ന​ന്പ​ർ 94ന് ​കീ​ഴി​ലു​ള്ള കു​റി​ച്ചി ഡി​വി​ഷ​നി​ലെ പൊ​ള്ളാ​ച്ചി മെ​യി​ൻ റോ​ഡി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ച​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​താ​പി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​സി​സ്റ്റ​ന്‍റ് ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സ​ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ത്യേ​ക പ​ര​സ്യ ബാ​ന​ർ നീ​ക്കം ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ ബാ​ന​റി​ന്‍റെ ഉ​ട​മ​യി​ൽ നി​ന്ന് 5000 രൂ​പ പി​ഴ​യും ചു​മ​ത്തി. കൂ​ടാ​തെ കോ​യ​ന്പ​ത്തൂ​ർ കോ​ർ​പറേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബാ​ന​റു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ർ​പറേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​താ​പ് അ​റി​യി​ച്ചു.