എൻഎസ്എസ് ദിനാചരണം സംസ്ഥാന തല ഉദ്ഘാടനവും സ്നേഹഭവനങ്ങളുടെ താക്കോൽദാനവും ഇന്ന് വണ്ടാഴി സ്കൂളിൽ
1226175
Friday, September 30, 2022 12:31 AM IST
വടക്കഞ്ചേരി : എൻഎസ്എസ് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും സ്നേഹ ഭവനങ്ങളുടെ താക്കോൽദാനവും ഇന്ന് വണ്ടാഴി സിവിഎം ഹയർസെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിക്കും. പി.പി സുമോദ് എംഎൽഎ വിശിഷ്ടാതിഥിയാകും. എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസാർ, സ്റ്റേറ്റ് കോഡിനേറ്റർ ഡോ.ജേക്കബ് ജോണ്‍ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
എൻഎസ്എസ് മധ്യ മേഖല കണ്‍വീനർ ഡോ.എൻ. രാജേഷ് സന്ദേശം നല്‍കും. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, സ്കൂൾ പ്രിൻസിപ്പൽ വി.വിജയകുമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ, പഞ്ചായത്ത് മെന്പർമാരായ എസ്.ഇബ്രാഹിം, സുജിത രാമുണി, ജില്ല ഹയർസെക്കൻഡറി കോഡിനേറ്റർ ടി.കെ. ജയകുമാർ, പിടിഎ പ്രസിഡന്റ് എം.രാജേഷ്, എൻഎസ്എസ് ജില്ലാ കണ്‍വീനർ പ്രവീണ്‍ ശശിധരൻ, എൻഎസ്എസ് നെന്മാറ ക്ലസ്റ്റർ കണ്‍വീനർ ജോളി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് പി.രഞ്ജിനി, പ്രോഗ്രാം ഓഫീസർ ആർ.വിവേക് തുടങ്ങിയവർ ആശംസകളർപ്പിക്കും.