ദിവ്യ കാരുണ്യ ആരാധനയും ജപമാല റാലിയും
1226184
Friday, September 30, 2022 12:34 AM IST
അഗളി: ചെറുപുഷ്പ മിഷൻ ലീഗ് താവളം ഫെറോനയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത അട്ടപ്പാടിക്ക് വേണ്ടി നടത്തുന്ന ദിവ്യ കാരുണ്യ ആരാധനയും ജപമാല റാലിയും നാളെ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടത്തും. രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ദിവ്യ കാരുണ്യ ആരാധനയും ജപമാല റാലിയും. ഫാ.ജിതിൻ വേലിക്കകത്ത് ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ പീറ്റർ കൊച്ചു പുരക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ.ജോയ് ചീക്കപ്പാറ മുഖ്യ പ്രഭാഷണവും ഫാ.ജോമിസ് കൊടകശേരിൽ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. വികാരി ഫാ.ജോണ് മരിയ വിയാനി, അസി.വികാരി ഫാ.ഹെൽബിൻ മീന്പള്ളിൽ, സിഎംഎൽ ഫെറോന ഡയറക്ടർ ഫാ.നിലേഷ് തുരുത്തുവേലിൽ കൈക്കാരന്മാരായ ബേബി കണംകൊന്പിൽ, സോജൻ കൊണ്ടരകാട്ട്, സിഎംഎൽ ഫൊറോന ആനിമേറ്റർ മത്തായി ഉൗടുപുഴയിൽ എന്നിവർ നേതൃത്വം നല്കും. അട്ടപ്പാടിയിലെ മുഴുവൻ ഇടവകകളിൽ നിന്നും സന്യസ്തരും വികാരിമാരും ഇടവക ജനങ്ങളും ലഹരി വിമുക്ത അട്ടപ്പാടിക്കുള്ള പ്രാർഥനയിൽ പങ്കെടുക്കും.